HIGHLIGHTS : Excise arrests man in Tirur with methamphetamine

തിരൂർ :മെത്താംഫിറ്റാമിനുമായി ഒരാൾ എക്സൈസ് പിടിയിലായി.ആദൃശ്ശേരി പട്ടരാട്ടിൽ വീട്ടിൽ സക്കീർ ഹുസൈൻ (43) ആണ് പിടിയിലായത് . ഇയാളിൽ നിന്ന് 2.2 gm മെത്താംഫിറ്റാമിനാണ് കണ്ടെടുത്ത്.
കഴിഞ്ഞ ദിവസം രാത്രി തൃക്കണ്ടിയൂർ വില്ലേജിൽ മുത്തൂർ ബൈപ്പാസ് റോഡിൽ വെച്ച് വാഹന പരിശോധനിക്കിടെ KL 55 AA 0115 മാരുതി ആൾട്ടോ 800 കാറിൽ മെത്താംഫിറ്റാമിൻ കടത്തിക്കൊണ്ട് വരുന്നതിടെയാണ് ഇയാളെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിക്കാൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് കാറും 3200 രൂപയും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


