HIGHLIGHTS : Teacher's Day CelebrationTeacher's Day Celebration
കടലുണ്ടി : ഗവ. എല്‍പി സ്‌കൂള്‍ വട്ടപ്പറമ്പില്‍ അധ്യാപകദിനാചരണം പ്രധാനധ്യാപകന്‍ ബി കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷനായി.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമയില്‍ നിന്നും പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച സ്‌കൂളില്‍ നിന്നും വിരമിച്ച പ്രധാനധ്യാപകന്‍ വാസുദേവന്‍ കാക്കാതിരുത്തി, ചാലിയം ജി എല്‍ പി യില്‍ നിന്നും വിരമിച്ച ശേഷവും പത്തു വര്‍ഷത്തോളമായി കടലുണ്ടി പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും നിലവിലെ പ്രധാനധ്യാപകരുടെ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ യാതൊരു ലാഭേഛയുമില്ലാതെ സേവനം ചെയ്യുന്ന കൃഷ്ണന്‍ നമ്പീശന്‍ മാസ്റ്ററേയും ചടങ്ങില്‍ ആദരിച്ചു.
അബ്ദുള്‍ അസീസ് അന്‍സാരി, മദര്‍ പിടി എ പ്രസിഡണ്ട് ശ്രീജ വിശ്വന്‍, എസ് എം സി ചെയര്‍പേര്‍സന്‍ ജസീറ,വിദ്യ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു