HIGHLIGHTS : M. Mukesh was removed from the film policy making committee
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കം ബാക്കിയുള്ള 9 പേരും സമിതിയില്‍ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാകും നടത്തിപ്പ് ചുമതല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.
സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവാണ് നവംബറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. അതേസമയം കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവെന്ന് ഡബ്ലിയുസിസിയും പരിഹസിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു