Section

malabari-logo-mobile

വേശ്യാവൃത്തി ചൂഷണമെന്ന് കെ കെ ഷെലജ ടീച്ചര്‍

HIGHLIGHTS : Teacher KK Shelaja wants to exploit prostitution

കെ എല്‍ എഫില്‍ ഇരുപത്തെന്നാം നൂറ്റാണ്ടിലെ ലൈംഗികത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചര്‍ച്ചയില്‍ ആമുഖം എന്ന നിലയില്‍ സംസാരിച്ച് തുടങ്ങിയത് ഷൈലജ ടീച്ചറായിരുന്നു. കടന്നുവന്ന ഓരോ സമൂഹത്തിലും കാലയളവിലും ലൈംഗികത ഒരു പ്രധാനവിഷയമാണ്. ലൈംഗികതയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവല്ല സ്ത്രീ’ ഞാനും നീയും തുല്യരാണ് എന്ന ചിന്തയില്‍ നിന്നും വരുന്ന ലൈംഗികത ആരോഗ്യപരമായിരിക്കും ‘ എന്ന മനോഹരമായ ആശയം ടീച്ചര്‍ പങ്കുവച്ചു.

ഈ അവസരത്തില്‍ ‘വേശ്യവൃത്തി ഒരു ചൂഷണമാണ് ‘എന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് വേശ്യവൃത്തി ഒരു തൊഴിലാണ് എന്ന് പറഞ്ഞുകൊണ്ട് പ്രേക്ഷകരില്‍ ഒരാള്‍ മുന്നോട്ടു വന്നു. ചര്‍ച്ചയില്‍ എഴുത്തുകാരന്‍ മുരളീ തുമ്മരകുടി, നീരജ ജാനകി, ഡോ സൗമ്യസരസിന്‍, എന്നിവര്‍ പങ്കടുത്തു മോഡറേറ്റര്‍ ആയത് സിന്ധു കെ ബിയാണ്.

sameeksha-malabarinews

എല്ലാ രാജ്യത്തും ലൈംഗികസദാചാരം ഒരുപോലെയല്ല. എല്ലാ ആളുകളിലും ഹോമോ സെക്ഷ്യാലിറ്റിയും ഹെഡ്രോ സെക്ഷ്യാലിറ്റിയും ഉണ്ടെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ‘ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റിയുള്ള അറിവില്ലായ്മയാണ് നമ്മുടെ പ്രശ്നമെന്ന് ഡോ: സൗമ്യ സരസിന്‍
അഭിപ്രായപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം പാഠാവലിയില്‍ കൊണ്ടുവരുന്നതിനെ പറ്റി സിന്ധു കെ ബി ചോദിച്ചപ്പോള്‍ അതിനോട് പൂര്‍ണ്ണമായും ശൈലജ ടീച്ചര്‍ യോജിക്കുന്നു.

പ്രകൃതിയിലുള്ള നല്ല ഇടപെടലിനെ കുറിച്ചുള്ള പഠനമാണ് ലൈംഗിക വിദ്യാഭ്യാസം,’ സത്രീകളും പുരുഷന്‍മാരും തുല്യരാണ് ‘ അത് നടപ്പിലാവാത്ത കാലത്തോളം ജനാധിപത്യം പൂര്‍ണമാവുന്നില്ല. ശാസ്ത്രീയ ലൈംഗിക വിദ്യഭ്യാസം പുതുതലമുറയ്ക്ക് നിര്‍ബന്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!