സ്‌കൂട്ടറില്‍ ലോറിയിടിച്ച് അധ്യാപകന് ഗുരുതര പരിക്ക്

തിരൂരങ്ങാടി: സ്‌കൂട്ടറില്‍ ലോറിയിടിച്ച് അധ്യാപകന് പരിക്ക്. പരപ്പനങ്ങാടി സൂപ്പികുട്ടി നഹ സ്‌കൂളിലെ അധ്യാപകന്‍ വേങ്ങര പാക്കട പുറായ സ്വദേശി കളത്തിങ്ങല്‍ ഫിറോസ് ബാബുവിനാണ് പരിക്കേറ്റത്.

ദേശീയപാതയില്‍ കക്കാട് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് രാവിലെ 8 30 ഓടെ ആയിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ ഇദേഹത്തെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top