Section

malabari-logo-mobile

ഇറാനില്‍ തെരുവില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

HIGHLIGHTS : Couple sentenced to 10 years in prison for dancing in the street in Iran

ടെഹ്‌റാന്‍: തെരുവില്‍ ഡാന്‍സ് കളിച്ച ദമ്പതികള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ഇറാന്‍. ടെഹ്‌റാനിലെ ആസാദി ടവറിലാണ് ആമിര്‍ മുഹമ്മദ് അഹ്‌മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. ഈ വീഡിയോ ഇന്സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.

അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ഇവര്‍ക്കെതിരെ ഇറാന്‍ പൊലീസ് ചുമത്തി. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ദേശീയ സുരക്ഷയെ അപകടപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

sameeksha-malabarinews

സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തംചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. നൃത്തവീഡിയോയില്‍ അസ്തിയാസ് ശിരോവസ്ത്രം ധരിച്ചിരുന്നില്ല. നിലവിലെ മത നിയമങ്ങള്‍ക്കെതിരായ പ്രതിഷേധ സൂചകമായാണ് യുവാക്കള്‍ പൊതു സ്ഥലത്ത് നൃത്തം ചെയ്തത്. ഡാന്‍സിംഗ് കപ്പിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരും ഫോളോവേഴ്‌സും ഉണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!