കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിക്കും ഭര്‍ത്താവിനും ദാരുണാന്ത്യം

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ(26), പ്രജിത്ത്(32) എന്നിവരാണ് മരിച്ചത്.

കാറിന്റെ പിന്‍ഭാഗത്ത് ഇരുന്നിരുന്ന കുട്ടിയുള്‍പ്പെടെ നാലു പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.റീഷയെ പ്രസവവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നവെന്നാണ് ലഭ്യമായിട്ടുള്ള വിവരം.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാറിന്റെ മുന്‍വശത്താണ് തീ പടര്‍ന്നത്. എങ്ങിനെ തീപിടിച്ചുവെന്ന് വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top