ജയ്പൂര്‍: അധ്യാപികയുടെ അടിയേറ്റ് എട്ടു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു രാജസ്ഥാനിലെ ദൗസാ ജില്ലയിലെ ഒരു വിദ്യാലയത്തിലാണ് സംഭവം
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി അധ്യാപികയുടെ അടിയേറ്റ അവശയാകുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മരണപ്പെടുകയുമായിരുന്നു.
പോലീസ് അധ്യാപികയേയും സ്‌കൂള്‍ അധികൃതരേയും ചോദ്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




