കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

Untitled-1 copyതേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം സത്യവാചകം ചൊല്ലിക്കൊടുത്തു. ചെയര്‍മാന്‍ കെ.എം.അഭിജിത്ത്, വൈസ് ചെയര്‍മാന്‍ എ.ഫാസില്‍, ലേഡി വൈസ് ചെയര്‍മാന്‍ ടി.സുഫൈറാ ബാനു, സെക്രട്ടറി എം.കെ.മുഹമ്മദ് സാദിഖ്, ജോയന്റ് സെക്രട്ടറി ലിജോ ജോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.എസ്.ജിജിത്ത്, എ.കബൂസ്, കെ.കെ.മുഹമ്മദ് ജൗഹറുദ്ദീന്‍, വി.ആര്‍.അജയകുമാര്‍, പി.കെ.സുബാഷ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, സിന്റിക്കേറ്റ് മെമ്പര്‍മാരായ ഡോ.വി.പി.അബ്ദുല്‍ ഹമീദ്, കെ.കെ.സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.വിശ്വനാഥ്, സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡീന്‍ പി.വി.വത്സരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top