പിഎസ്എംഒ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എംഎസ്എഫ് ബഹിഷ്‌കരിച്ചു

psmoതിരൂരങ്ങാടി: തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എംഎസ്എഫ് ബഹിഷ്‌കരിച്ചു. പ്രിന്‍സിപ്പലിനെ കോളേജ് മാനേജരും മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ എം കെ ബാവ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ബഹിഷ്‌കരണം. ഒരു വര്‍ഷത്തിലേറെയായി എംഎസ്എഫ് പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രിന്‍സിപ്പലിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും, പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും മാനേജര്‍ നടപടിയെടുക്കുന്നില്ലെന്നാണ് എംഎസ്എഫിന്റെ പരാതി. സമരം മൂലം അഞ്ചുതവണ കോളേജ് അടച്ചുപൂട്ടേണ്ടി വന്നു. യൂത്ത് ലീഗ്കാര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എംഎസ്എഫുകാര്‍ പറയുന്നു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളും, ലീഗ് നേതാക്കളുമായ കെ പി എ മജീദ്, അഡ്വ. പി എം എ സലാം, അരിമ്പ്ര മുഹമ്മദ്, സി എച്ച് മഹ്മൂദ് എന്നിവര്‍ നടപടി ആവശ്യപ്പെട്ടിട്ടും പ്രിന്‍സപ്പലിനെ സംരക്ഷിക്കാനാണ് മാനേജരുടെ ശ്രമമെന്ന് എംഎസ്എഫുകാര്‍ ആരോപിക്കുന്നു.

Share news
error: Content is protected !!
Scroll to Top