തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ കീറിയ കരിപറമ്പ് -ചെമ്മാട് മെയിന്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ കീറിയ കരിപറമ്പ് -ചെമ്മാട് മെയിന്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തിപൂര്‍ത്തിയായി, ആദ്യ ഘട്ടത്തില്‍ കല്ലക്കയം മുതല്‍ ചെമ്മാട് വരെ2800 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നു,

കല്ലക്കയം മുതല്‍ കരി പറമ്പ് വരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ അരീ പാറ റോഡ് പൂര്‍ണ്ണമായും ടാറിംഗ് നടത്തി നവീകരിച്ചിരുന്നു, റോഡ് കീറിയതിന് പിന്നാലെ തന്നെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞത് ഏറെ ആശ്വാസകരമാണെന്ന് ചെയര്‍മാന്‍ കെ, പി, മുഹമ്മദ് കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു,

നഗരസഭയുടെ കൃത്യമായ ഇടപെടിലൂടെയാണ് റോഡ് വൈകാതെ തന്നെ പൂര്‍വസ്ഥിതിയിലായത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top