മയക്കുമരുന്ന് നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

തിരൂര്‍: മയക്കുമരുന്ന് നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഭര്‍ത്താവ് ഒളിവില്‍. തിരൂര്‍ ബി പി അങ്ങാടി കായല്‍ മoത്തില്‍ സാബിക്കിന്റെ ഭാര്യയും പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30) നെയാണ് തിരൂര്‍ പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തത്.

2021 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയെ മയക്കുമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഭര്‍ത്താവ് സാബിക്ക് ഒത്താശ നല്‍കുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈല്‍ ഫോണില്‍ വിദ്യാര്‍ത്ഥിയുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗീതത്തിന് വിധേയനാക്കിയത്.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതി സത്യഭാമയെ അറസ്റ്റു ചെയ്ത് തിരൂര്‍ കോടതി പോക്‌സോ കേസില്‍ റിമാന്റ് ചെ യ്തു. ഭര്‍ത്താവ് സാബിക്ക് ഒളിവിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top