പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

എലത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച പ്രതിയെ എലത്തുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കുളത്തുര്‍ അന്നശേരി തട്ടാംവള്ളി മീത്തല്‍ അക്ഷയ് (29) ആണ് പിടിയിലായത്.

പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച ശേഷം പൂട്ടിയിടുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം വിവിധ ജില്ലകളില്‍ കറങ്ങിനടന്ന ഇയാള്‍ കോഴിക്കോട്ടെത്തിയ വിവരം പൊലീസിന് ലഭിച്ചു. കേരളത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങളായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഉണ്ടെന്ന സിഗ്‌നല്‍ ലഭിച്ചതോടെ എലത്തൂരില്‍ നിന്ന് കുതിച്ചെത്തിയ പൊലീസ് സംഘം പ്രതിയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അസി .സബ് ഇന്‍സ്‌പെക്ടര്‍ ദീപ്തീഷ്, സിപിഒ അതുല്‍, ഹോംഗാര്‍ഡ് മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 3 വര്‍ഷം മുമ്പ് നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മയക്കുമരുന്നു നല്‍കി ബംഗളുരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജയില്‍ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയാണ് ഇയാള്‍ വീണ്ടും പീഡനം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top