കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

വണ്ടൂര്‍: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്ക്. തിരു വാലി കോഴിപറമ്പ് സ്വദേശി അബുല്‍ അഹലക്കാണ് പരിക്കേറ്റത്. ഞായര്‍ രാത്രി പത്തോടെ എറിയാട് പള്ളിപ്പടിക്കു സമീപമായിരുന്നു അപകടം.

ഷോര്‍ട്ട് ഫിലിം നടനും സംവിധായകനുമായ അബുല്‍ അഹല മകനെ വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന മകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അബുല്‍ അഹലക്ക് തോളിനാണ് പരിക്കേറ്റത്.

 

Share news
error: Content is protected !!
Scroll to Top