എംഡിഎംഎയുമായി യുവാവ് പിടിയില്‍

വളാഞ്ചേരി: വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ഇരിമ്പിളിയത്ത് നീന്ത്രതൊടിയില്‍ ജാസിറി (33)നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

വളാഞ്ചേരി എസ്എച്ച്ഒ ബഷീര്‍ സി ചിറക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

ചെറു പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയില്‍ 55 മില്ലി ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top