ഭിന്നശേഷി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

എടക്കര: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങല്‍ വെള്ളാരംകുന്നിലെ പടിക്കല്‍ സുരേഷിനെ അറസ്റ്റ് ചെയ്തു.

ശനി പകലാണ് സംഭവം. യുവതി പാത്രങ്ങള്‍ കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്കുകൊണ്ടുപോയി
പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും ബന്ധുക്കളും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളുമാണെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.

പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, തല്ലുപിടിക്കേസ് തുടങ്ങി ഏഴോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top