
കൊല്ലം: കൊട്ടരാക്കരയില്‍ വഹാനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചാണ് അപകടം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറാണ് യുവാവിനെ ഇടിച്ചത്. ബൈക്കിനെ ഇടിച്ച ശേഷം കാര്‍ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി.
പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയില്‍ എടുത്തു.
യുവാവിന്റെ മൃതദേഹം നിയമ നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




