Section

malabari-logo-mobile

താനൂരില്‍ കിണറിടിഞ്ഞു;യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു

HIGHLIGHTS : താനൂര്‍: നന്നമ്പ്രയില്‍ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യുവതി അദ്ഭ...

Nannambrayil idinjuthazhnna kinar (1) copyതാനൂര്‍: നന്നമ്പ്രയില്‍ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യുവതി അദ്ഭുതകരമയി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 7.30 മുതാലാണ് കിണര്‍ ഇടിയാന്‍ തുടങ്ങിയത്.് നന്നമ്പ്ര ദീപ്തി മന്‍സിലില്‍ പത്മനാഭന്‍ നായരുടെ വീടിനോട് ചേര്‍ന്ന കിണറാണ് പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നത്. ഇതിനിടെ ഈ കിണറില്‍ നിന്നും വെള്ളം കോരാനെത്തിയ പത്മനാഭന്‍ നായരുടെ മരുമകള്‍ ജിഷ(26) അപകടത്തില്‍പ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ജിഷയെ രക്ഷപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

2.30 ഓടെ കിണര്‍ പൂര്‍ണമായും ഇടിഞ്ഞ് താഴുകയായിരുന്നു. വീട്ടാവശ്യത്തിനും കൃഷിയാവശ്യത്തിനുമായി വെളളമെടുത്തിരുന്ന ഈ കിണറിന് 20 വര്‍ഷത്തിലധികം പഴക്കമുണ്ട്. ഇതിന് സമീപത്തുള്ള പമ്പ് ഹൗസും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് വന്‍ജനമാണ് പ്രദേശത്ത് തടിച്ച് കൂടിയത്. പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!