താനൂരില്‍ വീണ്ടും മോഷണം

താനൂര്‍: താനൂരില്‍ വീണ്ടും മോഷണം.ബീച്ച് റോഡില്‍ സിമന്റ് കടയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മേഷ്ടാവ് പതിനായിരം രൂപ കവര്‍ന്നു. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.

താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താനൂരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോഷണം പതിവായിരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്നായി ഏകദേശം 11 പവനോളം സ്വര്‍ണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മീനടത്തൂര്‍ പള്ളിയുടെ ഭിത്തി തകര്‍ത്ത് 15,000രൂപ ഇവിടെ നിന്ന് മോഷ്ടിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top