യുവതിയുടെ നഗ്നത പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

എടക്കര: യുവതി തയ്യല്‍ക്കടയില്‍ വെച്ച് വസ്ത്രം ധരിച്ചു നോക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കടയുടമയെ പോലീസ് അറസ്റ്റു ചെയ്തു. ചുങ്കത്തറ മെട്രോ ടൈലേഴ്‌സ് ഉടമ പാതിരിപ്പാടം ചോലക്കല്‍ ഷിഹാബിനെയാണ് (38) എടക്കര എസ്‌ഐ പി ജ്യോതീന്ദ്രകുമാര്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15 ാം തിയ്യതിയാണ് യുവിതി ചുരിദാര്‍ തയ്യക്കാനായി ഇവിടെ കൊടുത്തത്. ശനിയാഴ്ച ചുരിദാര്‍ വാങ്ങാന്‍ എത്തിയ യുവതിയോട് കടയുടമ ചുരിദാര്‍ പാകമാണോ എന്ന് ധരിച്ച് നോക്കാന്‍ പറയുകയായിരുന്നു. ഇതുപ്രകാരം ഷോപ്പിനോട് ചേര്‍ന്ന മുറിയില്‍ കയറി യുവതി ചുരിദാര്‍ ധരിച്ചു നോക്കുകയും ചെയ്്്തു. എന്നാല്‍ യുവതിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ് ആ മുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു വെച്ചത് കണ്ട്ത്. വീട്ടില്‍ തിരിച്ചെത്തിയ യുവതി ഇക്കാര്യം വീട്ടില്‍ പറയുകയായിരുന്നു. ഇതെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ എടക്കര എസ്‌ഐക്ക് പരാതി നല്‍കി.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഷിഹാബിന്റെ ഫോണ്‍ പരിശോധിക്കുകയും അതില്‍ നഗ്ന ചിത്രങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. കൂടുതതല്‍ പേര്‍ ഇയാളുടെ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് മെമ്മറിയും സിമ്മും വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നിലമ്പൂര്‍ സിഐ എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ തുടരന്വേഷണം ആരംഭിച്ചു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top