താനൂര്‍: നിറമരുതൂരില്‍ വാറ്റ് ചാരായം നിര്‍മ്മിക്കുന്നതിനായി 30 ലിറ്റര്‍ വാഷ് സൂക്ഷിച്ചയാളെ താനൂര്‍ പോലീസ് പിടികൂടി. സംഭവത്തില്‍ നിറമരുതൂര്‍ ഒട്ടുംപുറത്ത് സുന്ദരന്‍(46) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടുമുറ്റത്ത് അലക്കുകല്ലിനോട് ചേര്‍ന്ന് കുഴിച്ചിട്ട രീതിയിലാണ് വാഷ് കണ്ടെത്തിയത്.
താനൂര്‍ എസ്.എച്ച്.ഒ പി പ്രമോദ്, എസ്.ഐ നവീന്‍ ഷാജ്, വിജയന്‍, സലേഷ് എ.എസ്.ഐ പ്രതീഷ്, സി.പി.ഒ സബറുദ്ധീന്‍, ഷിബിന്‍ തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ക്കെതിരെ അബ്കാരി ആക്ട് അനുസരിച്ച് കേസെടുത്തു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




