പരപ്പനങ്ങാടി പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ക്യാന്‍സര്‍ രോഗിയായ സുകമാരന് തുണയായി കേരള ഫയര്‍ ഫോഴ്‌സ് തിരൂര്‍ യുണിറ്റ്. കീമോതെറാപ്പിക്ക് ശേഷം അടിയന്തരമായി ചെയ്യാനുള്ള റേഡിയേഷനായി രോഗിയെ മലപ്പുറത്ത് നിന്ന് തലസ്ഥാന നഗരിയിലേക്കെത്തിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ലോക്ക് ഡൗണില്‍ സര്‍വ്വതും നിശ്ചലമായ അവസ്ഥയിലാണ് ഫയര്‍ ഫോഴ്‌സ് തിരൂര്‍ യൂനിറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചെട്ടിപ്പടി സ്വദേശിയായ 56 കാരന്‍ സുകുമാരനെ തുടര്‍ ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ചത്.
പരപ്
അനുമതി ലഭിച്ചതോടെ ചൊവ്വാഴ്ച്ച രാത്രി ഒന്‍പതിന് തിരൂര്‍ ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ തന്നെ ഡ്രൈവര്‍മാരായ നൂറുദ്ദീന്‍ ഹിലാല്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്ര ആരംഭിക്കുകയും ബുധനാഴ്ച്ച പുലര്‍ച്ചെ 5:30 ന് തിരുവനന്തപുരം ആര്‍സിസിയില്‍ രോഗിയുമായി എത്തുകയുമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഫയര്‍ ഫോഴ്‌സ് ആശ്രയമായതിന്റെ ആശ്വാസത്തിലാണ് സുകുമാരനും കുടുംബവും.




