ചെമ്മാട്ടുകാരുടെ സ്വന്തം ബാലു നാളെ വിരമിക്കുന്നു

തിരൂരങ്ങാടി തിരൂരങ്ങാടി സബ് ട്രഷറി ഓഫീസര്‍ ടി.പി.ബാലസുബ്രഹ്മണ്യന്‍ ഏപ്രില്‍ 30ന് വ്യാഴാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. തന്റെ 30 വര്‍ഷത്തെ സര്‍വ്വീസിന്റെ ഏറിയ പങ്കും വിവിധ തസ്തികകളിലായി തിരൂരങ്ങാടി ട്രഷറിയില്‍ തന്നെയാണ് ഇദ്ദേഹം ചുമതല നിര്‍വ്വഹിച്ചത്. നാട്ടുകാരോടും ജീവനക്കാരോടും പെന്‍ഷന്‍കാരോടുമെല്ലാം വളരെ സൗമ്യവും ഹൃദ്യവുമായ പെരുമാറ്റമായിരുന്നതുകൊണ്ടുതന്നെ ട്രഷറിയിലെത്തുന്നവര്‍ക്കെല്ലാം ഇദ്ദേഹം ‘ബാലു’ ആയിരുന്നു.

1990 ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ബാലസുബ്രഹ്മണ്യന് 1993 ല്‍ ട്രഷറി വകുപ്പില്‍ ജൂനിയര്‍ അക്കൗണ്ടന്റായി നിയമനം ലഭിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി തിരൂരങ്ങാടി സബ് ട്രഷറിയില്‍ ഓഫീസറായി ചുമതല നിര്‍വ്വഹിച്ചു വരികയാണ്.

കേരള എന്‍.ജി.ഒ. യുണിയന്‍ ഏരിയ ട്രഷറര്‍ , ജില്ലാ കൗണ്‍സില്‍ അംഗം,
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയ സെക്രട്ടറി , ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി , സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കൊറോണാകാലത്ത് യാത്രപറയുമ്പോള്‍ തങ്ങളുടെ സ്വന്തം ബാലുവേട്ടന് സമുചിതമായ യാത്രയയപ്പ് നല്‍കാന്‍ സാധിക്കാത്തതിന്റെ സങ്കടത്തിലാണ് സഹപ്രവര്‍ത്തകരും, സംഘടന പ്രവര്‍ത്തകരും.

ഇദ്ദേഹം ചെമ്മാട് തൃക്കുളം സ്വദേശിയാണ്. തൃക്കുളം ജി.ഡബ്ല്യു.യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ എസ്.ബീനയാണ് ഭാര്യ.

Share news
error: Content is protected !!
Scroll to Top