മഴക്കാല രോഗങ്ങള്‍ക്ക് താനൂര്‍ നടക്കാവിന്റെ ‘ജാഗ്രത’

താനൂര്‍: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ നടക്കാവ് ഡിവിഷനില്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. അതോടൊപ്പം കോവിഡ് 19 അവലോകനവും നടന്നു.

മുന്‍പ് സംസ്ഥാനത്ത് ആദ്യമായി ഈഡിസ് കൊതുകിന്റെ ലാര്‍വയെ കണ്ടെത്തിയത് നടക്കാവ് കോളനിയില്‍ നിന്നായിരുന്നു. താനൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓടകളിലെ മലിന ജലം വന്നെത്തുന്നത് നടക്കാവ് കോളനിയിലേക്കാണ്.

മഴയോടൊപ്പം വരാനിരിക്കുന്ന ഗുരുതര സാംക്രമിക രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവൃത്തികള്‍ നടപ്പിലാക്കുകയെന്നും അതോടൊപ്പം കൊറോണ നിരീക്ഷണത്തിലുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ കൗണ്‍സിലിങ് അനിവാര്യമാണെന്നും, ഇരുപത്തിയൊന്നാം ഡിവിഷനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അതിനായി മനശാസ്ത്ര വിദഗ്ധന്‍ ഡോ. അജഅ റഹ്മാനെ ചുമതലപ്പെടുത്തി.

കൗണ്‍സിലര്‍ പി ടി ഇല്യാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി സി ഷാജി, ആശാവര്‍ക്കര്‍മാരായ ശോഭന, സുനിത എ ഡബ്ലിയു എച്ച്‌ഐ മാരായ രാധാ, സിന്ധു, ശ്വേതാ, സജിത, ഉഷ എഡിഎസ് കുമാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top