ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്തുപേര്‍് ഇന്ന് രോഗമുക്തരായി. ആറുപേര്‍ കൊല്ലത്താണ്. തിരുവനന്തപുരത്തും കാസര്‍കോടും രണ്ടുപേര്‍ വീതം കോവിഡ് പോസറ്റീവ് ആയി.

കൊല്ലത്ത് അഞ്ചുപേര്‍ക്ക സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇവരില്‍ ഒരാള്‍ ആന്ധ്രയില്‍ നിന്നും വന്നവരാണ്. തിരുവനന്തപുരത്ത് രോഗബാധിതയനായവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. ഇന്ന് രോഗബാധിതരായവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്.

കണ്ണൂര്‍ -3, കാസര്‍കോട്-3 കോഴിക്കോട് 3 പത്തനംതിട്ട 1 എന്നനിലയിലാണ് രോഗമുക്തരായവരുടെ കണക്കുകള്‍.

123പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളത്തിന്റെ 30 ശതമാനം പിടിക്കും. എംഎല്‍എമാരുടെ അലവന്‍സിന്റെ 30 ശതമാനവും പിടിക്കും.
തദ്ദേശ സ്വയംഭരണസ്ഥാനപനങ്ങിളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുന്നതിന് വാര്‍ഡ് വിഭജനനടപടികള്‍ റദ്ദാക്കി. നിലിവിലുള്ള വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top