Section

malabari-logo-mobile

താനൂരിന്റെ അബ്ദുറഹിമാന്‍ കേരളത്തിന്റെ മന്ത്രിയാകും

HIGHLIGHTS : തിരുവനന്തപുരം: മുസ്ലീംലീഗിന്റെ പച്ചക്കോട്ടയില്‍ ചുവപ്പുകൊടി പാറിച്ച വി.അബ്ദുറഹിമാനെ മന്ത്രിയാക്കി സിപിഎം. ഇന്ന് സിപിഎം സംസ്ഥാനസമിതി പ്രഖ്യാപിച്ച മന...

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ പച്ചക്കോട്ടയില്‍ ചുവപ്പുകൊടി പാറിച്ച വി.അബ്ദുറഹിമാനെ
മന്ത്രിയാക്കി സിപിഎം. ഇന്ന് സിപിഎം സംസ്ഥാനസമിതി പ്രഖ്യാപിച്ച മന്ത്രിമാരുടെ പട്ടികയിലാണ് ഇടതു സ്വതന്ത്രനായി വിജയിച്ച വി. അബ്ദുറഹിമാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്ലീംലീഗ് എന്ന പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ താനൂര്‍ മണ്ഡലത്തില്‍ നിന്നും രണ്ടാംതവണയാണ് വി. അബ്ദുറഹിമാന്‍ വിജയിച്ചുവരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നടത്തിയ വികസനപ്രവര്‍ത്തങ്ങള്‍ തന്നെയാണ് പാര്‍ട്ടിവോട്ടുകള്‍ക്കപ്പുറം സ്വീകാര്യത അദ്ദേഹത്തിന് ലഭിച്ചത്.

sameeksha-malabarinews

കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച വി. അബ്ദുറഹിമാന്‍ കെപിസിസി അംഗവുമായി വരെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി. തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആയിരുന്നു.

2014ല്‍ കോണ്‍ഗ്രസ് വിട്ടു. 2015ല്‍ ഇടതുപക്ഷത്തേക്കടുത്ത
അദ്ദേഹം പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചു. അന്ന് തോറ്റെങ്ങിലും ഒരു ലക്ഷത്തിനടുത്തുണ്ടായിരുന്ന യുഡിഎഫിന്റെ ഭൂരിപക്ഷം 25,000മാക്കി കുറച്ചു. ഇത് ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. 2016ല്‍ താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ 4918 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ട് നിയമസഭയിലെത്തി. ആ ടേമില്‍ 1200 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മണ്ഡലത്തില്‍ തുടക്കം കുറിച്ചു.

2021ല്‍ അബ്ദുറഹ്മാനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മുസ്ലീം ലീഗിന് വീണ്ടും അടിപതറി.യൂത്ത് ലീഗ് നേതാവായ പികെ ഫിറോസിനെയാണ് അബ്ദുറഹ്മാന്‍ തോല്‍പ്പിച്ചത്.

1962ല്‍ തിരൂരിനടുത്ത് പൊറൂരില്‍ പരേതരായ വെള്ളക്കാട്ട് മുഹമ്മദ് ഹംസയുടെയും കദീജയുടെയും മകനായാണ് വി. അബ്ദുറഹ്മാന്റെ ജനനം. ഭാര്യ സാജിത, അഹമ്മദ് അമര്‍ സംജിത്ത്, റിസ്വാന ഷെറിന്‍, നിഹാല നവല്‍ എന്നിവരാണ് മക്കള്‍.

മന്ത്രിമാരെ നിശ്ചയക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ മലപ്പുറത്തുനിന്നും വി. അ്ബ്ദുറഹിമാനെ പരിഗണിക്കുന്നുവെന്ന് മലബാറിന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുമുഖങ്ങള്‍ മാത്രമായിരിക്കും ഇത്തവണ മന്ത്രിമാരാകുക എന്നതും എംഎല്‍എ എന്ന നിലയിലുള്ള ഭരണമികവും അബ്ദുറഹ്മാനു തുണയായി.
യുവജനക്ഷേമം, കായികം, ടൂറിസം വകുപ്പുകളില്‍ ഏതെങ്കിലും അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ക്യാപ്‌റ്റന്റെ ക്യാബിനറ്റില്‍ മലപ്പുറത്ത്‌ നിന്ന്‌ വി അബ്ദുറഹിമാനോ ?

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!