മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും മന്ത്രിസഭയിലേക്ക്

പത്തനംതിട്ട; വിഷ്വല്‍ മാധ്യമരംഗത്തുനിന്നും സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ ആറന്‍മുളയില്‍ നിന്നും അട്ടമറി വിജയം. രണ്ടാംതവണ ആധികാര ജയം. ഇപ്പോഴിതാ വീണാ ജോര്‍ജ്ജിനെ തേടി പുതിയൊരു ഉത്തരാവദിത്വം കൂടി സിപിഎം ഏല്‍പ്പിക്കുന്ന. ഇന്ന് സിപിഎം പ്രഖ്യാപിച്ച മന്ത്രിമാരുടെ പട്ടികയില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു പേരായി വീണാ ജോര്‍ജ്ജ് പത്തുവര്‍ഷം കൊണ്ട് മാറിയിരിക്കുന്നു.

നിലവില്‍ സിപിഎമ്മിന്റെ ആറന്‍മുള ഏരിയാകമ്മറ്റിയംഗമായ വീണ മണ്ഡലത്തില്‍ നടത്തിയ ദീര്‍ഘവീക്ഷണമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാം വട്ടവും വിജയിക്കാനിടയായത്.

കേരള സര്‍വ്വകലാശാലയില്‍ നിന്നും എംഎസ്‌സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി.

കൈരളി, ഇൻഡ്യാവിഷൻ, എം എംന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ സേവനത്തിലൂടെ
ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി . ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. അന്നാ, ജോസഫ് എന്നിവർ മക്കൾ.

Share news
error: Content is protected !!
Scroll to Top