സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിയൊഴികെ എല്ലാവരും പുതമുഖങ്ങള്‍; കെ.കെ. ശൈലജ ഇല്ല

തിരുവനന്തപുരം:  സിപിഎം മുഖ്യമന്ത്രിയായി പിണറായി വിജയനെ തിരഞ്ഞെടുത്തു. പിണറായി ഒഴികെ 11 പേരും പുതുമുഖങ്ങളാണ്. മന്ത്രിമാരായി എംവി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി.രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി. അബ്ദുറഹ്മാന്‍, എന്നിവരെ നിശ്ചയിച്ചു.

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംബി രാജേഷ് മത്സരിക്കും. കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രിയായ കെ.കെ ശൈലജ ടീച്ചര്‍ ഇത്തവണ മന്ത്രിയാവില്ല. ശൈലജ ടീച്ചറെ പാര്‍ട്ടി വിപ്പായിരിക്കും. പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചതായി സിപിഎം സംസ്ഥന കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top