Section

malabari-logo-mobile

താനൂര്‍ ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയം; ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; ഉറപ്പു നല്‍കി മന്ത്രി

HIGHLIGHTS : Tanur Unyal Fisheries Stadium; Will be completed within six months; Minister assured

താനൂര്‍: താനൂര്‍ ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആറു മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി.

സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മൈതാനത്തിന് പുറമേ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ഔട്ട്‌ഡോര്‍ ജിംനേഷ്യം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കായിക വകുപ്പിന് കീഴിലുള്ള കളരി, ഗുസ്തി, ജൂഡോ എന്നിവ പെണ്‍കുട്ടികളെ അഭ്യസിപ്പിക്കാനും പദ്ധതി തയ്യാറാക്കും. പ്രഭാത സവാരിക്കാര്‍ക്കായി ടൈല്‍ വിരിച്ച നടപ്പാത ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഗ്യാലറിയുടെ ഭാഗമായി 24 കടമുറികള്‍ തയ്യാറാകുന്നുണ്ട്. ഇത് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് മാത്രമേ കടമുറികള്‍ അനുവദിക്കൂ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇവിടെ സ്ത്രീകള്‍ തന്നെ സംരഭം ആരംഭിക്കണമെന്നും, സ്ത്രീകളുടെ പേരില്‍ പുരുഷന്മാര്‍ക്ക് സ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു

താനൂര്‍ കാട്ടിലങ്ങാടി സ്റ്റേഡിയം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയുടെ കീഴില്‍ ഉണ്യാല്‍ സ്റ്റഡിയത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്താനും പദ്ധതിയുണ്ട്. നിറമരുതൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ ടി ശശി, പഞ്ചായത്തംഗം പി പി സൈതലവി, ഹാര്‍ബര്‍ എഞ്ചിനീയറിംങ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!