പോക്‌സോ കേസില്‍ യുവാവ് ജയിലില്‍ കിടക്കേണ്ടിവന്ന സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

Pocso case: Human Rights commision declare enquiry

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിിയാക്കിയെന്ന കേസില്‍ 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഡി.എന്‍.എ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെ പരാതിയില്‍ 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലിലായിരുന്നു. സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

കല്‍പ്പകഞ്ചേരി പോലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പോലീസ് തുടരന്വേഷണം നടത്തി. തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു, തുടര്‍ന്നാണ് യുവാവിനെ ജാമ്യത്തില്‍ വിട്ടത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •