പി.കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പി.കെ ശശിയെ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനായി നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഡിവൈഎഫ്െഎ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സിപിഎം നേരത്തെ ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. പീഡന പരാതിയെ തുടര്‍ന്ന് പികെ ശശിയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് സിപിഎം മാറ്റി നിര്‍ത്തിയിരുന്നു.

2018 നവംബര്‍ 26നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പികെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്െഎ നേതാവിന്റെ പരാതി അന്വേഷിച്ച എകെ ബാലന്‍ , പികെ ശ്രീമതി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Share news
error: Content is protected !!
Scroll to Top