താനൂരില്‍ ട്രെയിന് നേരെ കല്ലെറിഞ്ഞത് ചോദ്യംചെയ്തവരുടെ വീടുകള്‍ക്ക് നേരെയും സാമൂഹ്യവിരുദ്ധരുടെ കല്ലേറ്

താനൂര്‍:റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനാണ് ട്രാക്കിന് അരികില്‍നിന്ന് കല്ലെറിഞ്ഞത്. ഇത് ചോദ്യംചെയ്തതിനാണ് വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും മറ്റും നഷ്ടം സംഭവിച്ചു.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. റെയില്‍വേ ട്രാക്കിന്റെ വിവിധ ഭാഗങ്ങളില്‍ വൈകിട്ടാകുന്നതോടെ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നത് നിത്യസംഭവമാണ്. ലഹരി ഉപയോഗത്തിനാണ് മിക്കയാളുകളും ഇവിടെ എത്തുന്നത്. മുമ്പും നിരവധി തവണ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കല്ലേറില്‍ വീട്ടിലുണ്ടായ നാശനഷ്ടങ്ങളില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

Related Articles