കുറ്റിപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട;രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുറ്റിപ്പുറം: തെക്കന്‍ ജില്ലകളില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന മാരകമായ മയക്ക് മരുന്നായ നൈട്രസെപ്പാം ടാബ്‌ളറ്റുമായി രണ്ട് കൂര്‍ഗ് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. തൃശൂര്‍, എറണാകുളം

കുറ്റിപ്പുറം: തെക്കന്‍ ജില്ലകളില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന മാരകമായ മയക്ക് മരുന്നായ നൈട്രസെപ്പാം ടാബ്‌ളറ്റുമായി രണ്ട് കൂര്‍ഗ് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. തൃശൂര്‍, എറണാകുളം ഭാഗത്തേക്ക് പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന റേവ് പാര്‍ട്ടികളില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 1000 ത്തോളം ടാബ്‌ളറ്റ് രൂപത്തിലുള്ള നൈട്ര സെപ്പാം 10 MG മയക്ക് മരുന്നുമായി കര്‍ണാടക വിരാജ്‌പേട്ട് കുര്‍ഗ് സ്വദേശികളായ അസീസ്, ജുനൈദ് എന്നീ യുവാക്കളെ കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോളും സംഘവും പിടികൂടി. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തിച്ച് ബസ് മാര്‍ഗം തൃശൂര്‍ എറണാകുളം ഭാഗത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായി പ്രതികളെ പിടികൂടാനായത്.

ഇത്തരത്തില്‍ വ്യാപകമായി നൈട്രസവിം മയക്ക് മരുന്നിന്റെ ഉപയോഗം കഴിഞ്ഞ കുറച്ച് കാലമായി എക്‌സൈസിന്റെ ശ്രദ്ധയില്‍ പെടുകയും മാസങ്ങളായി ഈ കണ്ണികളെ പിന്തുടര്‍ന്ന് വരികയായിരുന്നു.ആവശ്യക്കാരെന്ന വ്യാജേന അവരിലൊരാളായി നിന്ന് പ്രതികളെ എക്‌സൈസ് വിളിച്ചു വരുത്തുകയായിരുന്നു.

കുറഞ്ഞ അളവില്‍ നിര്‍ദ്ധേശിക്കുന്ന ഇത്തരം ഗുളികകള്‍ വലിയ തോതില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരിക്കായി ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ നിരന്തരമായ ഉപയോഗം മാരകമായ തലച്ചോര്‍ ഞരമ്പു സംബന്ധമായ രോഗങ്ങള്‍ക്കും, ഡിപ്രഷന്‍, മാനസിക വിഭ്രാന്തി അടക്കമുള്ള അവസ്ഥക്കും കാരണമാകും. . ഇത്തരം മയക്കുമരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ മുഖാന്തിരം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ ട്ടുണ്ട്. നിസാര വിലക്ക് ലഭിക്കുന്ന ഇത്തരം മരുന്നുകള്‍ 200 മുതല്‍ 500 രൂപ വരെ വിലയിടാക്കിയാണ് വില്‍പ്പന നടത്തുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കുറ്റിപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ രതീഷ്, രാജേഷ് കുമാര്‍, മധുസൂധനന്‍ സി.ഇ.ഒ മാരായ ഷിബു, ഹംസ, രജിത, ജ്യോതി,വിനേഷ്, സജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു