Section

malabari-logo-mobile

താനൂരില്‍ ലോട്ടറിക്കടയില്‍ നിന്നും ലക്ഷങ്ങളുടെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍

HIGHLIGHTS : താനൂര്‍:  താനൂരില്‍ സികെവി ലോട്ടറി .ഏജന്‍സീസ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ ലോക്ക് പൊട്ടിച്ചു ലോട്ടറിയും പണവും മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍....

താനൂര്‍:  താനൂരില്‍ സികെവി ലോട്ടറി .ഏജന്‍സീസ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ ലോക്ക് പൊട്ടിച്ചു ലോട്ടറിയും പണവും മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശശികുമാര്‍(40) ആണ് പിടിയിലായത്.

കഴിഞ്ഞ 15ാംതിയ്യത്ി രാത്രിയിലാണ് രണ്ട് ലക്ഷത്തി അറുപതിയനായിരം രൂപയുടെ കേരള സര്‍ക്കാര്‍ ലോട്ടറിയും, 3000 രൂപയും മോഷണം പോയത്.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രതിയെ പിടികൂടാനായത്.

സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞയാളുടെ ഫോട്ടോ ഉപയോഗിച്ചാണ് അന്വേഷണം ആദ്യം തുടങ്ങിയത് പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. കളവുപോയ ലോട്ടറികളില്‍ സമ്മാനമടിച്ച ലോട്ടറികള്‍ മാറാന്‍ വരുന്നവരെ കുറിച്ച് വിവരം നല്‍കാന്‍ ലോട്ടറി ഏജന്‍സികള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. ലോട്ടറികളുടെ സീരിയല്‍ നമ്പറുകളും പ്രതിയുടെ സിസിടിവി ദൃശ്യവും അടക്കം പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളിലെ ലോട്ടറി ഏജന്‍സികള്‍ക്ക് താനൂര്‍ പോലീസ് ഷെയര്‍ ചെയ്തിരുന്നു.

അതിനിടക്ക് പാലക്കാട് ജില്ലയില്‍ കളവുപോയ ടിക്കറ്റിലെ 15,000 രൂപ സമ്മാനമുള്ള ടിക്കറ്റ് മാറ്റിയതായി പോലീസിന് വിവരം ലഭിച്ചു തുടര്‍ന്ന് അന്വേഷണസംഘം ഇയാളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് വെച്ച് ഇയാള്‍ പിടിയിലായത്.

പിടിയിലാകുന്നതിന് മുന്‍പ് ഇയാള്‍ തൃശ്ശൂരിലെത്തി പ്രൈസുള്ള ടിക്കറ്റ് മാറ്റാനും ശ്രമിച്ചിരുന്നു. താനൂര്‍ പോലീസ് നേരത്തെ വിവരം നല്‍കിയതിനെ തുടര്‍ന്ന് കടയുടമ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.

പിന്നീട് പ്രതി പുതിയ സിം ഫോണ്‍ കണക്ഷന്‍ എടുത്തു കാഞ്ചിപുരം പോയി . വീട്ടില്‍ കിടക്കാതെ ശബരിമലക്കു പോകാന്‍ മാലയിട്ട പ്രതി അമ്പലങ്ങളിലും മറ്റും ഒളിച്ചു താമസിച്ചുവരികയായിരുന്നു. ഇതിനിടെ പ്രതി മൂന്ന് തവണ സിം കാര്‍ഡ് മാറ്റിയെങ്കിലും ഇയാള്‍ ഉപയോഗിച്ച ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലാകുന്നത്.
ഇന്‍സ്‌പെക്ടര്‍ പി. പ്രമോദിനെ കൂടാതെ എസ് ഐമാരായ എന്‍ ശ്രീജിത്ത്, ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സബറുദ്ധീന്‍, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!