താനൂര്‍: താനൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫീല്‍(35)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പതിനൊന്നര മണിയോടെ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് ഷെഫീല്‍ തോണി കരയില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.


തുടര്‍ന്ന് ഇന്നലെ മുതല്‍ കോസ്റ്റ് ഗാര്‍ഡും പോലീസും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Share news