പോപ്പുലര്‍ ഫ്രണ്ട്‌നേതാക്കളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് (ഇ ഡി) വ്യാപക പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെയും മലപ്പുറത്തെയും നേതാക്കളുടെ വീടുകളില്‍ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്.കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലും കരമന അഷറഫ് മൗലവിയുടം തിരുവനന്തപുരത്തെ പൂന്തുറയിലെ വീട്ടിലും റെയ്ഡ് തുടരുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥകാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി ഉദ്യോസ്ഥര്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന. റെയ്ഡ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •