ബുറേവി ശ്രീലങ്കന്‍ തീരം തൊട്ടു ;കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ശ്രീലങ്കയില്‍ നാശം വിതച്ചു. ജാഫ്നയില്‍ വീടുകള്‍ തകര്‍ന്നു. കിളിനൊച്ചി മേഖലയില്‍ കനത്ത മഴ തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.ശ്രീലങ്കയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്. 75000 പേരെ മാറ്റിപ്പാര്‍പ്പിച്ചു . ശ്രീലങ്കന്‍ തീരം താണ്ടി ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് കടന്നു .

ഏകദേശം ഉച്ചയോടെ കന്യാകുമാരിക്കും പാമ്പനുമിടയില്‍ ആയിരിക്കും ഇന്ത്യന്‍ തീരം തൊടുക . തീരത്തെത്തുമ്പോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെ വേഗതയുണ്ടാകും.കേരള തീരത്തെത്തുമ്പോള്‍ തീവ്രത കുറയുമെന്നും റിപ്പോര്‍ട്ടുണ്ട് . നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

തെക്കന്‍ കേരളത്തിലും തമിഴ് നാട്ടിലുമാണ് ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാവുന്ന മുന്നറിയിപ്പുള്ളത്. കേരളത്തില്‍ തുരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടും കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ 5 ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top