താനൂരില്‍ വയോധികന്‍ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍

താനൂര്‍ : താനൂരില്‍ വയോധികനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട്ടൂര്‍ സ്വദേശി വടക്കഞ്ചേരി ഗോപാല(61) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചിറക്കല്‍ കിഴക്കുവശത്ത് വച്ചാണ് അപകടം.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഭാര്യ: സൗമിനി.
മക്കള്‍: ശാലിനി, ശാമിലി, അഭിരാജ്. സഹോദരങ്ങള്‍: ബാലന്‍, മാധവന്‍, അംബുജം, ദാസന്‍.

 

 

Share news
error: Content is protected !!
Scroll to Top