മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍ ജയപ്രകാശ് അന്തരിച്ചു

ആലപ്പുഴ : മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.ആര്‍ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയെ തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും പെട്ടെന്ന് ന്യുമോണിയ ബാധിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കായംകുളം നഗരസഭ ചെയര്‍മാന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് , എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരൂര്‍, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഭാര്യ:  റിട്ട.പ്രൊഫ .ബി .ഗിരിജ . മക്കള്‍ : ഡോ .ധന്യ, ധനിക്.

 

Share news
error: Content is protected !!
Scroll to Top