Section

malabari-logo-mobile

സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ മുതല്‍ ആരംഭിക്കും

HIGHLIGHTS : സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗ...

സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. നവംബര്‍ മാസത്തിലെ റീടെയ്ല്‍ റേഷന്‍ വിതരണവും ഈ മാസം അഞ്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നവംബറിലെ കിറ്റ് ക്രിസ്മസ് കിറ്റിനൊപ്പം വാങ്ങാം.

പഞ്ചസാര, നുറുക്ക് ?ഗോതമ്പ്, കടല, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവര പരിപ്പ്, തേയില, ഉഴുന്ന് എന്നിവയാണ് വിതരണം ചെയ്യുക. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് ഡിസംബര്‍ 5 വരെ വാങ്ങാം.

sameeksha-malabarinews

പദ്ധതിക്കായി 482 കോടി രൂപ ചെലവിടും. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതം സൗജന്യ ഭക്ഷ്യകിറ്റിനായി ചെലവഴിച്ചു. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ നിന്ന് ഒരു തുക കൂടി അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!