Section

malabari-logo-mobile

താനൂരില്‍ വള്ളത്തില്‍ നിന്നും വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

HIGHLIGHTS : Fisherman goes missing after falling from boat in Tanur

താനൂര്‍: താനൂരില്‍ വള്ളത്തില്‍ നിന്നും വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.
ഇന്ന് രാവിലെ 9 മണിയോടെയാണ് താനൂര്‍ ഹാര്‍ബറിന് തെക്കുഭാഗത്താണ് സംഭവം നടന്നത്. ഓസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫില്‍ (35)നെയാണ് കാണാതായത്.

സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊന്നാനി കോസ്റ്റ് ഗാര്‍ഡും പോലീസും താനൂരിലെ നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്. തോണി കരയില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് തേൃത്വം നല്‍കി. ഫിഷറീസ് ഓഫീസര്‍ ഇബ്രാഹിംകുട്ടി, ഷിഫറീസ് ക്ഷേമനിധി ഓഫീസര്‍ ശ്രീജിത്ത് എന്നിവരുംസ്ഥലത്തെത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!