തിരുവന്തപുരം: ബുവേറി ചുഴലിക്കാറ്റ് കേരള തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യം ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും പിന്നീട് പാമ്പന്‍ കടലിടുക്കിനും കന്യാകുമാരിക്കുമിടയില്‍ കര തൊടുന്ന ബുറെവി,നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുകൂടി കടന്നുപോകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇതോടെ തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയും കടല്‍ക്ഷോഭവും പ്രവചിച്ചിട്ടുള്ളതിനാല്‍ ആലപ്പുഴയില്‍ ജാഗ്രത ശക്തമാക്കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നേരത്തെ നല്‍കിയിട്ടുണ്ട്.
തിരുവനനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,കോട്ടയം, എറണാകുളം ,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



