Section

malabari-logo-mobile

താനൂർ കാട്ടിലങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ വൻ കവർച്ച

HIGHLIGHTS : താനൂർ :കാട്ടിലങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ വൻ കവർച്ച ക്ഷേത്രത്തിന്റെ തിടപ്പള്ളി, ഓഫീസ്, ബിൽ കൗണ്ടർ എന്നിവയുടെ പൂട്ട് തകർത്ത് ക്ഷേത്രത്തിലെത്തുന്നവർ...

താനൂർ :കാട്ടിലങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ വൻ കവർച്ച ക്ഷേത്രത്തിന്റെ തിടപ്പള്ളി, ഓഫീസ്, ബിൽ കൗണ്ടർ എന്നിവയുടെ പൂട്ട് തകർത്ത് ക്ഷേത്രത്തിലെത്തുന്നവർ കാണിക്കയായി സമർപ്പിച്ച പന്ത്രണ്ടര പവൻ സ്വർണ്ണവും, ഭണ്ഡാരത്തിലെ പണവും മോഷ്ടിക്കപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ ക്ഷത്രത്തിലെത്തിയ ജീവനക്കാരാണ് ഓഫീസിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിൽ കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓഫീസിന്റെയും മറ്റും പൂട്ടുകൾ തകർത്തതായും സ്വർണ്ണവും പണവും നഷ്ടമായതായും ബോധ്യമായത്.  തുടർന്ന് ജീവനക്കാർ ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും അറിയിച്ചു.  താനൂർ സിഐ എം ഐ ഷാജി, എസ് ഐ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി.

റിങ്കോ എന്ന നായയാണ് പരിശോധനക്കെത്തിയത് നായ ക്ഷേത്രത്തിൽ നിന്നും 500 മീറ്റർ ദൂരംഓടി റോഡിൽ നിന്നു.  ഫോറൻസിക് ബ്യൂറോ ഇൻസ്പെക്ടർ എസ് സന്തോഷത്തിന്റെ നേതൃത്വത്തിലാണ് വിരലടയാള വിദഗ്ദർ എത്തിയത്. പരിസരത്തെ സി സി ടി വി ക്യാമറകളും പരിശോധിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!