വീട് ജപ്തിചെയ്യുന്നതിനെതിരെ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി

കൊച്ചി: വീട് ജപ്തി ചെയ്യുന്നതിനെതിരെ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി. ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രീത ഷാജി എന്ന വീട്ടമ്മയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ സംഘര്‍ഷം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാനുള്ള പ്രീത ഷാജിയുടെയും നാട്ടുകാരുടെയും ശ്രമം ഫയര്‍ഫോഴ്‌സ് തടഞ്ഞു. സ്ഥലത്തെതിയ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശി. എന്നാല്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പിന്‍മാറി. പ്രീതയ്ക്ക് പിന്തുണയുമായി പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തി.

വീട് ജപ്തി ചെയ്യാനുള്ള നീക്കം ഭൂമാഫിയെക്ക് വേണ്ടിയാണെന്ന് പ്രീതാ ഷാജി പറഞ്ഞു. കോടതി തന്റെ ഭാഗം കേട്ടില്ലെന്നും വീട്ടില്‍ നിന്ന് ഇറങ്ങില്ലെന്നും പ്രീതാ ഷാജി പറഞ്ഞു.

ജപ്തി നടപടിയില്‍ നിന്ന് ബാങ്ക് പിന്‍മാറണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top