ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല;അമ്മ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു:മോഹന്‍ലാല്‍

കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ ജനറല്‍ ബോഡിയില്‍ ആരും എതിര്‍ത്തില്ല. എന്നാല്‍ ഇപ്പോള്‍ ദിലീപ് അമ്മയ്ക്ക് പുറത്തുതന്നെയാണെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്മയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് ചര്‍ച്ചചെയ്യും. ഡബ്ല്യു സി സി യുടെ പരാതിയില്‍ തീരുമാനം എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ രജ്ഞിത്ത് സിനിമയുടെ ഷൂട്ടിങ്ങിനായി ഓസ്‌ട്രേലിയയിലായിരുന്നെന്നും ഇന്നലെയാണ് മടങ്ങിയെത്തിയതെന്നും. തുടര്‍ന്ന് ഇന്നു തന്നെ മാധ്യമങ്ങളെ കാണാന്‍ എത്തുകായിരുന്നെന്നും അദേഹം പറഞ്ഞു. പുതിയ പ്രസിഡന്റ് സ്ഥാനം മാറ്റി നിര്‍ത്തിയാല്‍ 40 വര്‍ഷമായി നിങ്ങളുമായി ബന്ധമുള്ള ആളാണ് ഞാനെന്നും. അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറയാം എന്നും അമ്മ യോഗത്തില്‍ മാധ്യമങ്ങളെ വിളിക്കാതിരുന്നത് തെറ്റായിപ്പോയെന്നും അദേഹം പറഞ്ഞു.

Related Articles