താനൂരില്‍ കടല്‍ 35 മീറ്ററോളം ഉള്‍വലിഞ്ഞു

താനൂര്‍: താനൂരില്‍ കടലല്‍ 35 മീറ്ററോളം ഉള്‍വലിഞ്ഞു. രാവിലെ പതിനൊന്നു മണിയോടെയാണ് താനൂര്‍ ഹാര്‍ബറിന് സമീപം കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ തീരദേശത്ത് തമാസിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത നാശം വിതച്ച് ഓക്കി ചുഴലിക്കാറ്റ് കേരളതീരത്തു നിന്ന് അകന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അതെസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും
ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles