ബഹ്‌റൈനില്‍ പലിശയക്ക് പണം നല്‍കുന്നത് കുറ്റകരം; പലിശക്കാര്‍ ബുദ്ധിമുട്ടിച്ചാല്‍ തടവും പിഴയും

മനാമ: രാജ്യത്തെ നിയമപ്രകാരം അമിത പലിശയ്ക്ക് പണം കടം നല്‍കുന്നത് വിലിയ കുറ്റമാണെന്ന് ബഹ്‌റൈനിലെ പ്രമുഖ നിയമ വിദഗ്ധനായ അഡ്വ.അഹമദ് ഹസരന്‍ അല്‍ അമാരി വ്യക്തമാക്കി. ബഹ്‌റൈന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 401 പ്രകാരം ഇത്തരം

മനാമ: രാജ്യത്തെ നിയമപ്രകാരം അമിത പലിശയ്ക്ക് പണം കടം നല്‍കുന്നത് വിലിയ കുറ്റമാണെന്ന് ബഹ്‌റൈനിലെ പ്രമുഖ നിയമ വിദഗ്ധനായ അഡ്വ.അഹമദ് ഹസരന്‍ അല്‍ അമാരി വ്യക്തമാക്കി. ബഹ്‌റൈന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 401 പ്രകാരം ഇത്തരം കുരുക്കുകളില്‍ പെട്ടുപോകുന്നവര്‍ക്ക് കോടതിയെ സമീപിച്ചുകഴിഞ്ഞാല്‍ നീതി ലഭിക്കുമെന്നും അദേഹം വ്യക്തമാക്കി. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇത്തരത്തില്‍ പരിഹാരം നേടിയിട്ടുണ്ടെന്നും രേഖകള്‍ ഉണ്ടെങ്കില്‍ കൂടി ഇതിന് സാധിക്കുമെന്നും അദേഹം വ്യക്തമാക്കി.

അതെസമയം പലിശയ്ക്ക് പണം നല്‍കിയതിന് ശേഷം നിരന്തരം ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാന്‍ സാധിക്കുമെന്നും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും 100 ദിനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അഡ്വ. അഹമ്മദ് ഹസന്‍ വ്യക്തമാക്കി.

ബഹ്‌റൈനില്‍ പ്രവാസികളുടെ ഇടയില്‍ കൂടുതലായി കാണപ്പെടുന്ന .പ്രശ്‌നം തൊഴില്‍ സംബന്ധമായിട്ടുള്ളതാണെന്നും അടുത്തകാലത്തായി ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ്, കെട്ടിട ഉടമയുമായുള്ള വഴക്കുകള്‍ എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അഡ്വ.അഹമദ് ഹസന്‍ അല്‍ അമാരി അറിയിച്ചു. ഇതിനു പുറമെ ട്രാഫിക്ക് സംബന്ധിച്ചിട്ടുള്ള പരാതികള്‍ ഏറി വരുന്നുണ്ടെന്നും ഫൈനിനു പുറമെ ശിക്ഷയെങ്കില്‍ നിയമവിദ്ഗ്ധരുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു.