താനൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

Untitled-1 copyതാനൂര്‍: താനൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കുഞ്ഞറമാദീന്റെ പുരയ്ക്കല്‍ അബ്ദുള്‍ഖാദറിന്റെ മകന്‍ ഇസ്ഹാക്ക്(27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ ഒട്ടുപുറം ഫാറുഖ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ശക്തമായ തിരയില്‍പെട്ട് വള്ളം ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഇസ്ഹാക്ക് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഭാര്യ ആയിഷ, മകന്‍ നാഫില്‍, ഉമ്മ ഹലീമ, സഹേദരങ്ങള്‍: ഇബ്രാഹീം കുട്ടി, ഇസ്മായില്‍, സുഹറാബി, ഫാത്തിമബീവി. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top