അര്‍നോള്‍ഡ് ഷിവസ്‌നിഗര്‍ വിക്രം ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിന് ചെന്നെയില്‍

അര്‍നോള്‍ഡ്  സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തുമായി വേദി പങ്കിടും
arnold rajaniഹോളിവുഡ് സൂപ്പര്‍താരം അര്‍നോള്‍ഡ് ഷിവസ്‌നിഗര്‍ ഇന്ന് ചെന്നയിലെത്തി. രജനീകാന്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ ‘ഐ’ യുടെ ഓഡിയോ റിലീസിങ്ങ് ചടങ്ങില്‍ പങ്കെടുക്കാനാണ് ടെര്‍മിനേറ്റര്‍ സീരീസിലുടെ ആക്ഷന്‍ചിത്രളുടെ താരരാജാവായ ഷീവാസ്‌നിഗര്‍  ഇന്ത്യയിലെത്തിയത്.

ഇന്ന് വൈകീട്ട് ചെന്നെ ജവഹര്‍ലാല്‍ നെഹറു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അര്‍നോള്‍ഡ് ഇന്ത്യന്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തുമായി വേദി പങ്കിടും. ഓഡിയോ റിലീസിങ്ങിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര് തകര്‍പ്പന്‍ സജ്്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ വിക്രം ചിത്രത്തിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് എആര്‍ റഹ്മാനണ്. റഹ്മാന്‍ ഇന്ന് നേരിട്ട് വേദിയിലെത്തി ഗാനങ്ങള്‍ അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കും. ചിത്രത്തിലെ അതെ മേക്ക് അപ്പം കോസ്റ്റുമുമണിഞ്ഞ് നര്‍ത്തകര്‍ വേദിയില്‍ നൃത്തം അവതരിപ്പിക്കും.
ആമി ജാക്‌സണാണ് ചിത്രത്തില്‍ വിക്രമിന്റെ നായിക. സുരേഷ്‌ഗോപി ചിത്രിത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട് ചിത്രം ദീപാവലിക്ക് ലോകമൊട്ട്ക്ക് റിലീസ് ചെയ്യും.

Share news
error: Content is protected !!
Scroll to Top