മദ്രസ്സകളില്‍ പഠിപ്പിക്കുന്നത് ഭീകരവാദം; ബിജെപി എം പി

Untitled-2 copyകാണ്‍പൂര്‍: മദ്രസ്സകളില്‍ പഠിപ്പിക്കുന്നത് ഭീകരവാദം ആണെന്ന് ബിജെപി എം പി സ്വാമി സാക്ഷി മഹാരാജിന്റെ പരാമര്‍ശം വിവാദമാകുന്നു. മുസ്ലീം മതവിദ്യഭ്യാസ സ്ഥാപനങ്ങളായ മദ്രസ്സകളില്‍ ദേശസ്‌നേഹത്തെ കുറിച്ച് പഠിപ്പിക്കുന്നില്ലെന്നും ഖുറാന്‍ മാത്രം പഠിപ്പിക്കുന്ന ഇവിടെ കുട്ടികളെ ഭീകരവാദികളും, ജിഹാദിസ്റ്റുകളും ആക്കുകയും ആണെന്നായിരുന്നു എം പിയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ ഒരു പൊതുവേദിയില്‍ വെച്ചായിരുന്നു ഞായറാഴ്ച സാക്ഷിമഹാരാജിന്റെ ഈ വിവാദപരാമര്‍ശം. മദ്രസ്സകളില്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് പരിശോധിക്കാന്‍ ഒരു ബോര്‍ഡ് വേണം. മദ്രസ്സകളില്‍ ഭീകരവാദമാണ് പഠിപ്പിക്കുന്നത്. മദ്രസ്സകള്‍ക്കും, സ്‌കൂളുകള്‍ക്കും എന്തിനാണ് രണ്ട് നിയമങ്ങള്‍? സ്‌കൂളുകളില്‍ മുസ്ലീം കുട്ടികള്‍ക്കും നല്ലകാര്യങ്ങളാണ് പഠിപ്പിക്കുന്നത്. മദ്രസ്സുകളും ഭീകരവാദവുമല്ലാതെ നല്ലകാര്യങ്ങള്‍ പഠിപ്പിക്കണം. ദേശസ്‌നേഹത്തെ കുറിച്ച് മദ്രസ്സകളില്‍ പഠിപ്പിക്കുന്നില്ലെന്നും സ്വതന്ത്ര ദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും മദ്രസ്സകളില്‍ ദേശീയപതാക ഉയര്‍ത്തുന്നില്ലെന്നും എം പി പറഞ്ഞു.

അതേസമയം രാജ്യത്ത് വര്‍ഗീയ വിദേ്വഷം വളര്‍ത്തുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ ശ്രമമാണ് നേതാവിന്റെ പരാമര്‍ശം വ്യക്തമാക്കുന്നത് എന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു.

 

Share news
error: Content is protected !!
Scroll to Top